thrissur local

മരം വീണ് സര്‍വകലാശാലയിലെ 19 വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു



തൃശൂര്‍: ശക്തമായ മഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണ് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല അങ്കണത്തിലെ 19 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഹോര്‍ട്ടികള്‍ച്ചര്‍ കോളജിന്റെ ഭാഗത്തെ 11 പോസ്റ്റുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതുമൂലം ആറാംകല്ല് ഭാഗത്തെ 2 ട്രാന്‍സ്‌ഫോമറുകള്‍ ഓഫ് ചെയ്ത് പണികള്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ കാമ്പസിന്റെ പടിഞ്ഞാറു ഭാഗത്തെ വൈദ്യുതി ലൈനിലേക്ക് പൂമരം കടപുഴകി വീണ് 8 പോസ്റ്റുകള്‍ തകര്‍ന്നത്. ഇതുമൂലം സര്‍വ്വകലാശാലയിലെ 2 ട്രാന്‍സ്‌ഫോര്‍മറും ഓഫ് ചെയ്തു. സമീപ പ്രദേശങ്ങളില്‍ 35ഓളം വീടുകളിലെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഹോര്‍ട്ടികള്‍ച്ചര്‍ ഭാഗത്തെ വൈദ്യുതി വിതരണം ഇന്നലെ വൈകീട്ടോടെ പ്രവര്‍ത്തനസജ്ജമായെങ്കിലും പടിഞ്ഞാറെ ഭാഗത്തെ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ 2 ദിവസമെടുക്കുമെന്ന് കെഎസ്ഇ ബി അധികൃതര്‍ പറഞ്ഞു. കാമ്പസിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇതു സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it