kannur local

മരം മുറിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

ഇരിട്ടി: മലയോര മേഖലയിലെ റോഡുകളില്‍ അപകട ഭീക്ഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എംഎല്‍എ മന്ത്രി ജി സുധാകരന് നിവേദനം നല്‍കി. റോഡിന്റെ ഇരുവശങ്ങളിലും വലിയ മരങ്ങള്‍ അപകടാവസ്ഥയില്‍ റോഡില്‍ നിന്ന് ദൂരെയല്ലാതെ സ്ഥിതി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കല്ലേരിമല എന്ന സ്ഥലത്തുവച്ച് ഒരു വന്‍മരം റോഡിലേക്ക് മറിഞ്ഞ് വീണ് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന സിതാര(20) മരണപ്പെടുകയും മാതാപിതാക്കള്‍ക്കും ഡ്രൈവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും  ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നെടുംപൊയിലില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ വലിയ നാശ നഷ്ടമുണ്ടായി. ഈ റോഡ് ഉള്‍പ്പെടെ മലയോര പ്രദേശങ്ങളിലെ പൊതുമരാമത്ത് റോഡരികില്‍ അപകട സാധ്യതയോടെ നില്‍ക്കുന്ന വലിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ജനപ്രതിനിധികള്‍ നിരവധി തവണ ജില്ലാ വികസന സമിതി, താലൂക്ക് സഭ തുടങ്ങിയ വേദികളില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത അലംഭാവവും നിരുത്തരവാദപരവുമായ സമീപനമാണ് അധികാരികള്‍ സ്വീകരിച്ചത്. ഇരിട്ടി-പേരാവൂര്‍-നെടുംപൊയില്‍ റോഡിലും ഇരിട്ടി-ഇരിക്കൂര്‍-തളിപ്പറമ്പ് റോഡിലും ഉള്‍പ്പെടെ അപകട സാധ്യതകളുള്ള മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it