palakkad local

മരം കടപുഴകി; അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം മുടങ്ങി

മണ്ണാര്‍ക്കാട്: മഴയിലും കാറ്റിലും മരം വീണ് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം മുടങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് ആനമൂളിയിലും ശനിയാഴ്ച്ച രാത്രി മന്തംപൊട്ടിയിലുമാണ് മരം വീണത്. മരം കടപുഴകിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
പതിനൊന്ന് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അഗ്‌നിശമന സേന പുലര്‍ച്ചെ മുതല്‍ മണിക്കൂറോളം ശ്രമിച്ചാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
ചുരത്തില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത ഏറെയാണ്.  മഴ ശക്തി പ്രാപിച്ചതോടെ ചുരത്തിലൂടെയുളള യാത്ര സുരക്ഷിതമല്ലാതായി.നൂറിലേറെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് കാരണം മരം മുറി നടന്നില്ല.
ചുഴലിക്കാറ്റില്‍ കുമരംപുത്തൂര്‍ കാരാപ്പാടത്ത് ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. ഐലക്കര മുഹമ്മദാലി, തുവ്വശ്ശേരി സലീം, കക്കാടന്‍ മുഹമ്മദ്, തുവ്വശ്ശേരി നവാസ്, ഷമീര്‍ പൊതുവായില്‍, മുഹമ്മദാലി ചെമ്മലങ്ങാടന്‍ തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. വാഴകള്‍ക്ക് താങ്ങ് കൊടുത്തിരുന്നെങ്കിലും കാറ്റില്‍ നിലം പൊത്തുകയായിരുന്നു.
Next Story

RELATED STORIES

Share it