kozhikode local

മരം കടപുഴകിയത് വനംവകുപ്പിന്റെ അനാസ്ഥയില്‍

കൊയിലാണ്ടി: ദേശീയപാതയിലെ പടുകൂറ്റന്‍ ആല്‍മരം കടപുഴകി വീഴാനിടയായത് വനംവകുപ്പിന്റെയും മരസ്‌നേഹികളുടേയും എതിര്‍പ്പിനെകൂടി തുടര്‍ന്ന്്. ദേശീയപാത വിഭാഗം മുറിച്ചുനീക്കാനുള്ള മരത്തിന്റെ പട്ടികയില്‍ ഈ മരം പെടുത്തിയിരുന്നുവെങ്കിലും വനംവകുപ്പില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് അറിയുന്നത്. മുന്‍ നഗരസഭയുടെ കാലത്തു മരം മുറിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ ചില യുവജന സംഘടനകളുടേയും മരം സ്‌നേഹികളും രംഗത്ത് എത്തിയിരുന്നു. അതോടെ നഗരസഭ പിന്‍വാങ്ങുകയും ചെയ്തു.
മരത്തിന് ചെറിയതോതിലുള്ള ചെരിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുറിച്ചു നീക്കണമെന്ന് നഗരസഭ തീരുമാനിച്ചത്. കൊയിലാണ്ടിയിലെ ഏറ്റവും ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് ഈമരം. മരത്തിന്റെ എതിര്‍ഭാഗത്തു പെട്രോള്‍ പമ്പാണ്. ഇന്നലെ മരം വീണപ്പോള്‍ തന്നെ ഒരു ബസ്സും ഓട്ടോയും മരത്തിന് അടിയില്‍പ്പെട്ടിരുന്നു.ദേശീയപാതയില്‍ പലയിടത്തായി ഇത്തരം മരങ്ങള്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ചെങ്ങോട്ട്കാവില്‍ റെയില്‍പാളത്തിലേക്കാണ് മരങ്ങള്‍ ശിഖിരങ്ങള്‍ നീട്ടിനില്‍ക്കുന്നത്. റെയില്‍വേ ഇലക്ട്രിക് ലൈനിലേക്ക് വീണാല്‍ വന്‍ദുരന്തമാണ് സംഭവിക്കുക. മരം മുറിച്ചു നീക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കെഎസ്ഇബി റവന്യൂ വിഭാഗത്തിന് മുറിച്ചുനീക്കേണ്ട മരങ്ങളുടെ ലിസ്റ്റ് നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. ദുരന്തനിവാരണഫണ്ടിന്റെ ഇല്ലായ്മ റവന്യൂവിനേയും ബുദ്ധിമുട്ടിക്കുന്നു. മഴ ശക്തമാവുന്നതിന് മുമ്പ് ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it