Idukki local

മരം അപകട ഭീഷണി ഉയര്‍ത്തുന്നു; വനം വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി

തൊടുപുഴ: മൂലമറ്റം വനം വകുപ്പിന്റെ അധീനതയില്‍ മൂലമറ്റത്തുള്ള തേക്കിന്‍ കൂപ്പില്‍ അപകടകരമായി നില്‍ക്കുന്ന തേക്ക് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി. തൊടുപുഴ വാഗമണ്‍ സംസ്ഥാന കടന്നു പോവുന്നത് തേക്കിന്‍ കൂപ്പിനുള്ളിലൂടെയാണ്.
നിത്യേന ആയിരക്കണക്കിനാളുകളും നൂറ് കണക്കിന് വാഹനങ്ങളുമാണിതിലേ കടന്നു പോവുന്നത്. ഒരു വര്‍ഷം മുമ്പുണ്ടായ ശക്തമായ കാറ്റിലാണ് അറുപതിഞ്ചോളം വരുന്ന മരം റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലായത്.
ചരിഞ്ഞു നില്‍ക്കുന്ന മരത്തിനിടയില്‍ കൂടിയാണ് മണപ്പാടി,കണ്ണിക്കല്‍, പുത്തേട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ലൈന്‍ കടന്നു പോവുന്നത്. മൂലമറ്റത്തിനു സമീപപ്രദേശളായ സ്ഥലങ്ങളിലേക്ക് നിരവധിയാളുകള്‍ ഈ റോഡിലൂടെ നടന്നാണ് പോവുന്നത്. മഴക്കാലം ശക്തമാവുന്നതോടെ മരം വീണ് വന്‍ അപകടത്തിന് സാദ്ധ്യതയുണ്ട്.
വാഹനങ്ങളുടെയും യാത്രക്കാരുടേയും സുരക്ഷയെ മുന്‍ നിര്‍ത്തി അപകട ഭീഷണി ഉയര്‍ത്തുന്ന തേക്ക് എത്രയും വേഗം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധിയാളുകള്‍ ഒപ്പിട്ട നിവേദനം മുട്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it