kannur local

മയ്യിലില്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

മയ്യില്‍: സ്വകാര്യ ഐടിഐ കോളജിലെ വിദ്യാര്‍ഥികളെ ഒരുസംഘം എസ്എഫ്‌ഐ, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. വിക്ടറി ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഷഫീഖ്, അനസ്, അഞ്ജല്‍, ഷാഹിദ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
മയ്യില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരത്തെ എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കൊടി കെട്ടുന്നതിനെച്ചൊല്ലി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇതിന്റെ മറവില്‍ സംഭവവുമായി ബന്ധമില്ലാത്ത ഐടിഐ വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണു പരാതി. വിദ്യാര്‍ഥികള്‍ മയ്യില്‍ പോലിസില്‍ പരാതി നല്‍കി.
പരിക്കേറ്റവരെ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, മയ്യില്‍ മേഖലാ പ്രസിഡന്റ് നൗഷാദ് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it