Kozhikode

മയ്യന്നൂരില്‍ സംഘര്‍ഷം, ഹര്‍ത്താല്‍; പോലിസ് ലാത്തിവീശി

വടകര: വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന നേരിയ അടിപിടി മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെ വില്യാപ്പള്ളി മയ്യന്നൂരില്‍ സംഘര്‍ഷം. സി.പി.എം-ഡി.വൈ.എഫ്.ഐ. മര്‍ദ്ദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീണ്ടും ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘടിച്ചത്തെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. ഒരുവിഭാഗം വെയിറ്റിങ് ഷെഡ് തകര്‍ത്തുവെന്നാരോപിച്ച് ഇന്നലെ ഉച്ചവരെ മയ്യന്നൂര്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു.    വില്യാപ്പള്ളി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പവലി മല്‍സരത്തിനിടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തമ്മില്‍ നേരിയ സംഘഷം ഉടലെടുത്തിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഇന്നലെ മയ്യന്നൂര്‍ ടൗണില്‍ വച്ച് എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ തട്ടാംമീത്തല്‍ ജാസിലി(13)നെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാണ് ആരോപണം. ജാസിലിനെ റോഡിലൂടെ വലിച്ചിഴച്ച് നെഞ്ചിലും മറ്റും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വിദ്യാര്‍ഥി വടകര ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്.  അതിനിടെ, വടകര വില്യാപ്പള്ളി റോഡില്‍ മയ്യന്നൂര്‍ ടൗണില്‍ ഡി.വൈ.എഫ്.ഐ. സ്ഥാപിച്ച ബസ് വെയിറ്റിങ് ഷെഡ് ചൊവ്വാഴ്ച രാത്രി അജ്ഞാതര്‍ തകര്‍ത്തു.

ഇതില്‍ പ്രതിഷേതിച്ചാണ് ഇന്നലെ ഉച്ചവരെ സി.പി.എം ഹാര്‍ത്താലിന് ആഹ്വാനം ചെയ്തത്.    ഉച്ചയ്ക്ക് ഷേശം പ്രതിഷേധവുമായി ഇരുവിഭാഗവും മയ്യന്നൂരില്‍ സംഘടിച്ചതോടെ പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചു. വൈകിട്ട് സി.പി.എം, ലീഗ്, എസ്.ഡി.പി.ഐ. സംഘടനകള്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പിന്നീട് ഇരുവിഭാഗങ്ങളും ടൗണില്‍ സംഘടിച്ചതോടെയാണ് പോലിസ് ലാത്തി വീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലിസ് തികഞ്ഞ ജാഗ്രതയിലാണ്. കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Next Story

RELATED STORIES

Share it