World

മയോര്‍കയില്‍ വെള്ളപ്പൊക്കം; എട്ടുപേര്‍ മരിച്ചു

മാഡ്രിഡ്: സ്‌പെയിന്‍ ദ്വീപായ മയോര്‍കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടു മരണം. നിരവധി പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മഴയില്‍ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. സെന്റ് ലോറന്‍സ് നഗരത്തില്‍ പ്രധാന ഭാഗങ്ങളെല്ലാം ചളി അടിഞ്ഞുകൂടിയ നിലയിലാണ്. വീടുകളിലും ചളിവെള്ളം കയറി. തെരുവോരങ്ങളില്‍ ചളിനിറഞ്ഞ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സ്‌പെയിന്‍ സൈന്യം 100 അടിയന്തര രക്ഷാപ്രവര്‍ത്തകരെ നഗരത്തില്‍ വിന്യസിപ്പിച്ചു. മൂന്നു ഹെലികോപ്റ്ററുകളും സൈനിക വിമാനവും ദ്വീപില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, ബ്രട്ടീഷ് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ വെള്ളപ്പൊക്കത്തില്‍ കാണാതായി. സംഭവത്തില്‍ ബ്രിട്ടന്‍ ആശങ്ക അറിയിച്ചു. തീരദേശ നഗരമായ സിലോട്ടില്‍ നിന്നാണു കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ കനത്ത മഴ തുടരുകയാണ്. പ്രശ്‌നബാധിത പ്രദേശത്തു നിന്ന് ആളുകളെ അഭയാര്‍ഥി ക്യാംപുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it