kozhikode local

മയസ്തീനിയ ഗ്രാവിസ് ചികില്‍സയ്ക്കായി ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് ശസ്ത്രക്രിയ



കോഴിക്കോട്: മയസ്തീനിയ ഗ്രാവിസ് മൂലം വിഷമിച്ചിരുന്ന രോഗിയുടെ തൈമസ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി ആസ്റ്റര്‍ മിംസില്‍ ഏറ്റവും പുതിയ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തി. ഉത്തര കേരളത്തില്‍ ആദ്യമായി നടത്തുന്ന റോബോട്ടിക് തൊറാസിക് ശസ്ത്രക്രിയയാണിത്. ആസ്റ്റര്‍ മിംസിലെ റോബോട്ടിക് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. അനില്‍ ജോസ്, കാര്‍ഡിയാക് അനസ്തറ്റിസ്റ്റുമാരായ ഡോ. സനൂജ് ഒപി, ഡോ. ഷബീര്‍ കെ, ഡോ ഗുരു പട്ടേല്‍ എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. തൈമസ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി സാധാരണഗതിയില്‍ നെഞ്ചുംകൂട് തുറന്നുള്ള വളരെ മണിക്കൂറുകള്‍ നീളുന്ന വലിയ ശസ്ത്രക്രിയയാണ് ചെയ്തിരുന്നത്. റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തിയപ്പോള്‍ നെഞ്ചിലുണ്ടാക്കിയ വളരെ ചെറിയ രണ്ട് സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ സാദ്ധ്യമായി. രോഗിക്ക് വളരെ ചെറിയ വേദനയേ ഉണ്ടാകൂ, പാടുകള്‍ ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്.   നാഡികളെയും പേശികളെയും ബാധിക്കുന്ന ഓട്ടോഇമ്യൂണ്‍ രോഗമാണ് മയസ്്തീനിയ ഗ്രാവിസ്. അസ്ഥികളുടെ ചലനങ്ങളെ സഹായിക്കുന്ന പേശികള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്ന ഈ രോഗം കണ്ണുകളിലെയും മുഖത്തെയും കഴുത്തിലേയും പേശികളെ ബാധിക്കാം. ഈ രോഗം മൂലം ആഹാരം വിഴുങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇരട്ടക്കാഴ്ച, കണ്‍പോളകള്‍ തൂങ്ങിപ്പോകുക, സംസാരിക്കാനും നടക്കാനും പ്രയാസം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. മയസ്തീനിയ ഗ്രാവിസ് രോഗം മൂലമുള്ള ക്ഷീണം കുറയ്ക്കുന്നതിനും തൈമോമ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതിനുമാണ് തൈമസ് ഗ്രന്ഥികള്‍ നീക്കം ചെയ്യുന്നത്. ആസ്റ്റര്‍ മിംസിലെ രോഗികള്‍ക്ക് റോബോട്ടിക് സര്‍ജറി സംവിധാനം പ്രയോജനപ്പെടുന്നുണ്ട് എന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it