Gulf

മയക്ക് മരുന്ന് കടത്തുന്ന രീതികള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായി

മയക്ക് മരുന്ന് കടത്തുന്ന രീതികള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായി
X
DRUGS

ദുബയ്: മയക്ക് മരുന്ന് കള്ളക്കടത്ത് നടത്തുന്ന കുറ്റവാളികളുടെ ഏറ്റവും പുതിയ വിദ്യകള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായി. ദുബയ് കസ്റ്റംസ് അധികൃതര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി ദുബയ് കോടതിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം നിരവധി പേരാണ് വീക്ഷിച്ചത്. പാവകളിലും സ്ത്രീകളുടെ ചെരിപ്പുകള്‍ക്കിടയിലും ഒളിപ്പിച്ച് കടത്തുന്നത് മയക്ക് മരുന്ന് കടത്തുകാരുടെ വിദ്യയാണ്. [related] പുസ്‌കങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തുളയുണ്ടാക്കി മയക്ക് മരുന്നുകള്‍ കടത്തുന്ന രീതികളും പ്രദര്‍ശിപ്പിച്ചു. മൊബൈല്‍ ഫോണിലും ചാര്‍ജ്ജറുകളിലും മയക്ക് മരുന്നുകള്‍ പിടിച്ചെടുക്കുന്നതും പതിവാണന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ത്രീകളടക്കം മയക്ക് മരുന്നുകള്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയും കടത്താന്‍ ശ്രമിക്കാറുണ്ട്. മയക്ക് മരുന്ന് സംഘം വിവിധ രൂപത്തിലുള്ള മയക്ക് മരുന്നുകള്‍ ഒന്നും അറിയാത്ത പാവപ്പെട്ട യാത്രക്കാരില്‍ സാധനങ്ങള്‍ ഒളിപ്പിച്ച് കടത്തുന്നതും സാധാരണയാണ്. ദുബയ് കസ്റ്റംസിലെ വനിതാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ശാരീരിക ഭാഷ മനസ്സിലാക്കാന്‍ ഏറെ വിദഗ്ദ്ധരാണന്നും ഇവരുടെ നിരീക്ഷണം നിരവധി പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടിട്ടുണ്ടെന്ന് ദുബയ് കസ്റ്റംസ് മേധാവി സാലിം അല്‍ ഖിത്ബി പറഞ്ഞു. മയക്ക് മരുന്ന് സംഘം പലപ്പോഴും പഴയ രീതികളും സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it