Alappuzha local

മയക്കുമരുന്ന് സംഘം പിടിയിലായി

എടത്വ: മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന നാലംഗ സംഘം പോലിസ് പിടിയിലായി. നീരേറ്റുപുറം മുക്കാടന്‍ വീട്ടില്‍ ലാലപ്പന്‍ എന്ന് വിളിക്കുന്ന ശ്രീലാല്‍ (26), ചാത്തനാട് പാണാശ്ശേരി രാഹുല്‍ (26), ചങ്ങനാശ്ശേരി തുണ്ടിയില്‍ ജെബി (25), ചങ്ങനാശ്ശേരി കളരിയ്ക്കല്‍ വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
നീരേറ്റുപുറം, തലവടി, എടത്വ, മുട്ടാര്‍ പ്രദേശങ്ങളില്‍ മയക്കുമരുന്ന് ആംപ്യൂള്‍ വില്‍പന നടത്തിയിരുന്ന ഇവരെ നീരേറ്റുപുറം ജങ്ഷനില്‍ നിന്ന് എടത്വ പോലിസ് പിടികൂടുകയായിരുന്നു. മൂന്ന് മാസം മുമ്പ് പ്രദേശവാസികള്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ എടത്വ എസ്‌ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ പിടികൂടിയത്.
സിഖ് ആണ് ഡോക്ടര്‍ എത്തണമെന്ന രഹസ്യ കോഡാണ് വിപണനത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശി 50 രൂപയ്ക്ക് എത്തിക്കുന്ന ആംപ്യുളുകള്‍ 700 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. ആംപ്യൂളില്‍ നിന്ന് സിറിഞ്ചിലേക്ക് നിറയ്ക്കുന്ന മരുന്നുമായി കോഡ് ലഭിക്കുന്ന ആള്‍ ആവശ്യക്കാര്‍ക്ക് കുത്തി വയ്ക്കുന്നതാണ് ഇവരുടെ രീതി. ഒരു സിറിഞ്ചിലെ മരുന്ന് അഞ്ച് പേര്‍ക്ക് വരെ ഇവര്‍ നല്‍കാറുണ്ട്. രണ്ട് ദിവസം വരെ ഇതിന്റെ ഇഫക്ട് നിലനില്‍ക്കും.
എസ്‌ഐക്ക് ഒപ്പം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജോണ്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രേംജിത്ത്, ഗോപന്‍, നൈനാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it