kozhikode local

മയക്കുമരുന്ന് മാഫിയയില്‍ ഇതര സംസ്ഥാന തൊഴിലാളികളും

റയീസ് വടകര

വടകര: വടകരയിലെ മയക്കുമരുന്ന് മാഫിയുടെ പ്രവര്‍ത്തനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖ്യപങ്ക് വഹിക്കുന്നതായി റിപോര്‍ട്ട്. അടുത്തകാലത്തായി ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സംഭവിച്ചത്. ബംഗാള്‍, മഹാരാഷ്ട്ര, ആസ്സാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും തൊഴില്‍ തേടി വരുന്നത്. മരപ്പണി, വാര്‍ക്കപണികള്‍, പെയിന്റിങ്, ഹോട്ടലുകള്‍, എന്നിങ്ങനെയുള്ള എല്ലാ തരം മേഖലകളിലും അന്യസംസ്ഥാനക്കാരെയാണ് ജോലിക്കായി എടുക്കുന്നത്. മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനത്തില്‍ ഇവരും പങ്കാളികളാവുന്ന കാഴ്ചകളാണ് വടകരയില്‍ ഈ അടുത്തായി കാണപ്പെട്ടത്. മോഷണം, ലഹരി വസ്തുക്കളുടെ വില്‍പ്പന, അക്രമങ്ങള്‍ എന്നിങ്ങനെയുള്ള കേസുകളില്‍ ഇവരെ പിടികൂടിയ വാര്‍ത്തകള്‍ വന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വടകരയില്‍ മോഷണം പെരുകിയ അവസ്ഥയാണ്. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെ നഗരത്തില്‍ നിന്ന് പോലിസ് പിടികൂടിയത് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെയാണ്. ഇവര്‍ മോഷണക്കേസുകളില്‍ വിവിധ സ്‌റ്റേഷനുകളിലെ പിടികിട്ടാ പുള്ളികളാണ്. ഒരു രേഖയും ഇല്ലാതെ നിരവധി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വടകരയിലേക്ക് എത്തുന്നത്. ജോലിക്കായി ഇവരെ തിരഞ്ഞെടുക്കുന്നത് ചെറിയ തോതിലുള്ള ശമ്പളം നല്‍കിയാല്‍ മതിയെന്ന കാരണത്താലാണ്. അന്യസംസ്ഥാന തൊഴിലാകളുടെ വര്‍ധനവ് കണക്കിലെടുത്ത് ലേബേര്‍സിന്റെ രേഖകള്‍ തയ്യാറാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പോലും വടകരയില്‍ നടക്കുന്നില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ സംശായാസ്പതമായ രീതിയില്‍ ഇത്ത€രക്കാരെകാണാനിടയായതായി നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വച്ച് കാണുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പതിവ്. അക്രമ രീതിയിലുള്ള മോഷണമാണ് ഇവരുടേത്. സംഘത്തില്‍ പെട്ട ഒരാളെ കഴിഞ്ഞ കുറച്ച് ദിവസം പിടികൂടിയപ്പോള്‍ ഇതുപോലെയുള്ള ഒരുപാട് സംഘങ്ങള്‍ വടകരയില്‍ ഉള്ളതായി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്തരം സംഘങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ കാരണം മറ്റുള്ള തൊഴിലാളികളാണ് ബലിയാടാവുന്നതെന്ന് ഇവരിലെ ചിലര്‍ പറയുന്നു. ഞങ്ങള്‍ വരുന്നത് ജോലിക്കാണ്. പക്ഷെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ഞങ്ങളെ ഭീതിയോടെയാണ് നാട്ടുകാര്‍ നോക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it