Kottayam Local

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോട്ടയം പുതുപ്പള്ളി പയ്യപ്പാടികരയില്‍ കിളിര്‍ത്തയില്‍ കെ കെ കെ സോമ(25)നാണ് അറസ്റ്റിലായത്. നൈട്രേസോപാം, നൈട്രോസണ്‍ 10 മില്ലി ഗ്രാം വിഭാഗത്തില്‍പ്പെട്ട നൂറോളം ഗുളികകള്‍ ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
മനോരോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മയക്കുമരുന്നു ഗുളികയാണ് പിടിച്ചെടുത്തത്. വളരെ അപൂര്‍വം ചില മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നിയന്ത്രിതമായി ഡോക്ടറിന്റെ കുറിപ്പില്‍ മാത്രം ലഭിക്കുന്ന മരുന്നുകളാണിവ. വാകത്താനം ജങ്ഷനു സമീപം മയക്കുമരുന്നു ഗുളികകള്‍ ഇയാളുടെ ഓട്ടോറിക്ഷയില്‍ വില്‍ക്കുമ്പോഴാണ് പിടിയിലാവുന്നത്. കൂടുതലായും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രകരിച്ചാണ് ഇയാളുടെ മയക്കുമരുന്ന് വില്‍പന. ആറു വര്‍ഷത്തിലധികമായി മയക്കുമരുന്നുകള്‍ വിറ്റു വരുന്ന ഇയാള്‍ ചങ്ങനാശ്ശേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് മയക്കു മരുന്നുകള്‍ ലഭിച്ചതിനെ കുറിച്ച് ചില തെളിവുകള്‍ എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാവുമെന്നും ഇന്‍സ്‌പെകടര്‍ അറിയിച്ചു. ചാര്‍ജ് എടുത്ത് രണ്ടരമാസത്തിനുള്ളില്‍ നടത്തുന്ന എട്ടാമത്തെ മയക്കു മരുന്ന് വേട്ടയാണിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് എം തോമസ് , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജ എസ്, എ നാസര്‍, കെ ഷിജു, ടി സന്തോഷ് , രതീഷ് ,കെ നാണു, സൈജു ഒ, ബിനോയ് കെ മാത്യു. സന്തോഷ്‌കുമാര്‍ ബി, കെ കെ അനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it