kozhikode local

മയക്കുമരുന്ന് കേസ് : യുവാവിനു മോചനം



വടകര: സ്പാസ്‌മൊ പ്രോക്‌സിവാന്‍ പ്ലസ് ഗുളികകളുമായി തലശ്ശേരി പോലിസ് പിടികൂടി ജയിലിലടച്ച പ്രതിയെ കോടതി കുറ്റം ചുമത്താതെ വിട്ടയച്ചു. പിടികൂടിയവ  മയക്കു മരുന്നല്ലെന്നും വേദന സംഹാരി ഗുളികകളാണെന്നും രാസപരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് വടകര എന്‍ഡിപിഎസ് കോടതിയുടെ നടപടി. 2014 ഒക്ടോബര്‍ പത്തിനാണ് തലശ്ശേരി എസ്‌ഐയൂം സംഘവും തിരുവങ്ങാട് ശ്രീലക്ഷ്മിയില്‍ ഷാരോണ്‍ ആനന്ദിനെ(21) തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തു നിന്നു 180 ഗുളികളുകളുമായി പിടികൂടിയത്. തുടര്‍ന്ന് ഷാരോണിനെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്നുമാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ഇരുപത് കൊല്ലം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് തലശ്ശേരി പോലിസ് ഷാരോണിനെതിരേ ചുമത്തിയത്. പിന്നീട് ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നല്ലെന്നു വ്യക്തമായത്. കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയ ജഡ്ജി എം വി രാജകുമാര ഷാരോണില്‍ നിന്നൂ പിടികുടിയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും തിരികെ നല്‍കാനും ഉത്തരവിട്ടു. അന്യായമായി കേസു ചുമത്തി ഷാരോണിനെ ജയിലടച്ച തലശ്ശേരി എസ്‌ഐക്കും സംഘത്തിനുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാരോണിന്റെ അഭിഭാഷകന്‍ പി പി സുനില്‍കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it