Flash News

മയക്കുമരുന്ന് കേസ്: കുവൈത്ത് ജയിലിലായ യുവാവ് പൊതുമാപ്പില്‍ നാട്ടിലെത്തി

കാഞ്ഞങ്ങാട്: സുഹൃത്തിനാ ല്‍ വഞ്ചിതനായി കഴിഞ്ഞ രണ്ടരവര്‍ഷമായി കുവൈത്ത് സെ ന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന മീനാപ്പീസ് കടപ്പുറത്തെ റാഷിദ് പൊതുമാപ്പില്‍ മോചിതനായി നാട്ടിലെത്തി. തടവുകാര്‍ക്ക് കുവൈത്ത് അമീര്‍ നല്‍കിയ ഇളവുകളുടെ ആനുകൂല്യത്തിലാണ് റാഷിദ് മോചിതനായി നാട്ടിലെത്തി          യത്്.
2014 ജൂണ്‍ 26നാണ് റാഷിദ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലായത്. സുഹൃത്തായ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസ്, കുവൈത്തിലുള്ള ബന്ധുക്കള്‍ക്കു നല്‍കാന്‍ ഏല്‍പിച്ച പൊതി പിന്നീട് മയക്കുമരുന്നാണെന്നു കണ്ടെത്തിയതോടെയാണ് റാഷിദ് ജയിലിലായത്. നിരപരാധിയായ റാഷിദിനെ ജയിലില്‍നിന്ന് ഇറക്കാന്‍ നിരവധി സംഘടനകളും നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. നിര്‍ധന കുടുംബത്തിന്റെ ആശ്രയമായ റാഷിദിനായി നിയമസഹായമടക്കമുള്ള കാര്യങ്ങള്‍ എല്ലാ ഭാഗത്തുനിന്നും നല്‍കിയിരുന്നു. റാഷിദിനെ വഞ്ചിച്ച സുഹൃത്ത് ഫവാസിനെതിരേ ഫയല്‍ ചെയ്ത കേസ് ഇതുവരെ എങ്ങുമെത്തിയില്ല. റാഷിദിന്റെ പിതാവ് അബൂബക്കര്‍ 2016 മാര്‍ച്ച് 18നു മരിച്ചു. ജയില്‍മോചിതനായി നാട്ടിലെത്തിയ റാഷിദ് തനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ കാലം വേദനയോടെ കാത്തിരുന്ന പിതാവിന്റെ ഖബറിടമായ മീനാപ്പീസ് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ പോയി പ്രാര്‍ഥിച്ചിരുന്നു.
തന്റെ കേസ് നടത്തിപ്പിനും മോചനത്തിനുമായി സാമ്പത്തികവും ശാരീരികവുമായി കുവൈത്തിലെ കെഎംസിസി, കെകെഎംഎ തുടങ്ങി എല്ലാ സാമൂഹിക-സന്നദ്ധ സംഘടനകളും പ്രവര്‍ത്തിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ കുടുങ്ങി വഞ്ചിതരായ നിരവധിപേര്‍ ഇപ്പോഴും കുവൈത്ത് ജയിലിലുള്ളതായി റാഷിദ് പറഞ്ഞു. കേസില്‍ പിടിക്കപ്പെട്ട ആദ്യ നാളുകളില്‍ ശിക്ഷ വരുന്നതിനു മുമ്പ് ഒരുമാസക്കാലം ജാമ്യത്തിലിറങ്ങാന്‍ 1,500 കുവൈത്ത് ദീനാര്‍ കെട്ടിവയ്‌ക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചത്. അതോടെ വീണ്ടും ജയിലിലായി. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ശരിവച്ചു. കുഞ്ഞായിശയാണു മാതാവ്. ഏക സഹോദരി റാഷിദ.
Next Story

RELATED STORIES

Share it