Idukki local

മയക്കുമരുന്നിന്റെ ഗണത്തില്‍പെട്ട ഗുളികകളുമായി വിദ്യാര്‍ഥികള്‍ പിടിയില്‍

തൊടുപുഴ(ഇടുക്കി):ഉയര്‍ന്ന മയക്കുമരുന്നിന്റെ ഗണത്തില്‍പെട്ട ഗുളികകളുമായി രണ്ട് വിദ്യാര്‍ഥികള്‍ നെടുങ്കണ്ടത്ത് എക്‌സൈസിന്റെ പിടിയില്‍. കൊല്ലം പള്ളിമുക്ക് സ്വദേശി അസനുല്‍ ബന്ന (21), ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് അര്‍ഷാദ്(23) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ എക്‌സൈസ് സംഘം രാമക്കല്‍മേടിന് സമീപത്ത് നിന്നും പിടികൂടിയത്.
ഇരുവരും അസനുല്‍ ബന്നയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ജില്ലയിലെത്തിയത്. ഇവരില്‍ നിന്നും നിട്രാവെറ്റ ഗണത്തില്‍പെട്ട 39 ഗുളികള്‍ ആണ് കണ്ടെത്തിയത്. ഇത് 27 ഗ്രാം തൂക്കം വരും. ന്യൂറോ രോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വില കൂടിയ മരുന്നാണിത്. 10 എണ്ണത്തില്‍ കൂടുതല്‍ എഴുതി നല്‍കാനോ വില്‍ക്കാനോ ഇതിന് നിയമം അനുവദിക്കുന്നില്ല. കടുത്ത വേദന സംഹാരിയായ ഗുളിക ഷെഡ്യൂല്‍ രണ്ട് കാറ്റഗറിയില്‍പ്പെട്ട മയക്കുമരുന്നാണ് ഇത്. അതായത് ഹാഷിഷ് ഓയിലെന്റെ ഗണത്തില്‍പെട്ടത്.
എക്‌സൈസ് സംഘം ഇരുവരെയും റോഡരികില്‍ നിന്നാണ് പിടികൂടിത്. ഈ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങുന്നത്.
സ്ഥിരമായി മയക്കുമരുന്ന് പോലുള്ളവ ഉപയോഗിക്കുന്നവരാണ് ഇരുവരും എന്നാണ് വിവരം.സംഭവത്തില്‍ ഉടുമ്പന്‍ചോല എകസൈസ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇത്രയും അധികം ഗുളിക ഇവരുടെ പക്കല്‍ എങ്ങനെ വന്നു എന്നും വിശദമായി പരിശോധിക്കും. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ഉടുമ്പന്‍ചോല എക്‌സൈസ് സംഘവും ചേര്‍ന്നാണ് പ്രതികളെ് പിടികൂടിയത്. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെകടര്‍ വൈ പ്രസാദ്, ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്‍,പി ജി രാധാകൃഷ്ണന്‍, ലിജോ ജോസ്, ശശീന്ദ്രന്‍, ഷിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it