Alappuzha local

മയക്കുമരുന്നിനെതിരേ ആലപ്പുഴ പോലിസിന്റെ കര്‍മ പരിപാടി



ആലപ്പുഴ: സമൂഹത്തില്‍ നിന്നും മയക്കുമരുന്ന് ലഹരി ഉപയോഗം കുറയ്ക്കുന്നതിനും നിര്‍ത്തലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കായികരംഗത്ത് താല്‍പര്യം വളര്‍ത്തിയെടുക്കുന്നതിനുമായി ആലപ്പുഴ ജില്ലാ പോലിസ് നോ ഡ്രഗ്‌സ് യെസ് സ്‌പോര്‍ട്ട്‌സ് എന്നപേരില്‍ കര്‍മ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 11ന് രാവിലെ 7 മുതല്‍ 9 വരെ ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, കബഡി, ടഗ് ഓഫ് വാര്‍    എന്നീ കായിക ഇനങ്ങളുടെ  സൗഹൃദമല്‍സരം നടത്തും. വിവിധഭാഗങ്ങളിലെ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍, യുവജനങ്ങള്‍, കലാകായിക രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ- സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍, ദേശീയതലത്തില്‍ ശ്രദ്ധേയരായ കായികതാരങ്ങള്‍ യുവജനസംഘടനകള്‍, മാധ്യമപ്വര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും  ഈലഹരി വിരുദ്ധ പ്രചാരണത്തില്‍ പങ്കടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ യുവതലമുറയ്ക്ക് ആത്മ  വിശ്വാസം  പകരുന്നതും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവി തലമുറയെ  നേര്‍വഴിക്ക് നയിക്കുന്നതിനും സമൂഹത്തില്‍ സമാധാനവും സാമൂഹിക സന്തുലിതയും നിലനിര്‍ത്തുന്നതിനും ഈകര്‍മ പദ്ധതി ജില്ലയില്‍ ആദ്യത്തെ ലഹരി വിരുദ്ധ സംരഭമായ ഈ പരിപാടിയുടെ വിജയത്തിനായി രക്ഷാകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it