മമ്മിയുടെ സംരക്ഷണത്തിന് അത്യാധുനിക സാങ്കേതികവിദ്യ

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മ്യൂസിയത്തിലെ 2,000 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയെ സംരക്ഷിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമം തുടങ്ങി. പുരാവസ്തു വകുപ്പാണ് സിടി സ്‌കാന്‍, എക്‌സ്‌റെ പരിശോധനയടക്കമുള്ള ശാസ്ത്രീയ മാര്‍ഗത്തിലൂടെ മമ്മി ജീര്‍ണിക്കുന്നത് തടയാനുള്ള സംവിധാനം ഒരുക്കുന്നത.്
1920ല്‍ ആറാമത്തെ നൈസാമായ മീര്‍ മെഹബൂബ് അലിഖാന് ലഭിച്ചതാണ് ഈ മമ്മി. അദ്ദേഹത്തിന്റെ മകനും അവസാനത്തെ നൈസാമുമായ മീര്‍ ഉസ്മാന്‍ അലിഖാന്‍ ആണ് ഇതു മ്യൂസിയത്തിനു സംഭാവന ചെയ്തത്. 1930 മുതല്‍ ഇതു മ്യൂസിയത്തില്‍ സൂക്ഷിച്ചുവരികയാണ്. ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ച ആറു മമ്മികളിലൊന്നാണിത്. 16നും 18നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടെ മമ്മിയാണിതെന്നായിരുന്നു നേരത്തെ വിശ്വസിച്ചിരുന്നത്. ബിസി 300നും 100നുമിടയിലാണ് മമ്മി ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്.
സ്‌കാന്‍ പരിശോധനയില്‍ മമ്മി 135 സെന്റിമീറ്റര്‍ ഉയരവും ഏകദേശം 25 വയസ്സുമുള്ള യുവതിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ബി വെങ്കിടേശം പറഞ്ഞു.
ഇന്ത്യയിലെ മമ്മികളേയും മനുഷ്യശേഷിപ്പുകളേയും സംരക്ഷിക്കുന്നതിന് ഇതാദ്യമായാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് പൈതൃക സംരക്ഷണ വകുപ്പ് ഉപദേഷ്ടാവ് വിനോദ് ദാനിയല്‍ പറഞ്ഞു. ജീര്‍ണത തടയാന്‍ ഇപ്പോള്‍ ഓക്‌സിജന്‍ കടക്കാത്ത പെട്ടിയിലാണു മമ്മി സൂക്ഷിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it