malappuram local

മമ്പാട് ഗ്ലാസ് ഫാക്ടറിയിലെ മലിനീകരണം : കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു



മലപ്പുറം: മമ്പാട് പുളിക്കലോടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്ലാസ് ഫാക്ടറിയുടെ മലനീകരണവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഫാക്ടറി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്നും ഇതിനാല്‍ ഫാക്ടറിയുടെ അയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടികാണിച്ച് നല്‍കിയ പൊതുതാല്‍പര്യ പരാതി പരിഗണിച്ചാണു വനിതാ കമീഷന്‍ അംഗം ഡോ. പ്രമീള ദേവി ഇന്നലെ കലക്ടറേറ്റ് സമ്മേളന ഹളില്‍ നടന്ന അദാലത്തില്‍ ബന്ധപ്പെട്ടവരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മലപ്പുറം ഡിഎംഒ, മമ്പാട് പഞ്ചായത്ത് സെക്രട്ടറി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്നിവരോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫാക്ടറി കാരണം പ്രദേശത്ത് പലവിധ രോഗങ്ങളും ഉണ്ടായിട്ടുള്ളതായാണു പരാതി. തൊഴിലുറപ്പ് തൊഴിലാളികളുടെ ഫോട്ടോ എടുത്ത് സോഷ്യമീഡിയ വഴി പ്രചരിപ്പിച്ചതായ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോട് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. എടപ്പറ്റ പഞ്ചായത്തിലെ ഒരു സംഘം തൊഴിലുറപ്പ് തൊഴിലാളികളാണു പരാതിക്കാര്‍. തൊഴിലാളികളുടെ ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരപ്പിച്ചതാണു പരാതി. പരാതിക്കാരും എതിര്‍കക്ഷികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളാണ്. തൊഴിലുറപ്പ് ജോലിയില്‍ പ്രവേശിപ്പിച്ച ശേഷം തൊഴിലാളികള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി സംഘിടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെന്നും ഇതു തെളിവായി കാണിക്കാനാണ് ആളുകളെ വ്യക്തമായി അറിയാത്ത വിധം ഫോട്ടോ എടുത്തുതെന്നും എതിര്‍ കക്ഷികള്‍ കമ്മീഷനും മുമ്പാകെ പറഞ്ഞു.  51 കേസുകളാണ് ഇന്നലെ അദാലത്തില്‍ പരിഗണനയ്‌ക്കെടുത്തത്. ഇതില്‍ 29 കേസുകള്‍ അദാലത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഏഴു  കേസുകളില്‍ പോലിസ് റിപോര്‍ട്ടും രണ്ടു കേസുകളില്‍ ഡിഎംഒ റിപോര്‍ട്ട് ആവശ്യപ്പെട്ടു. 13 കേസുകള്‍ അടുത്ത ആദാലത്തിലേക്ക് മാറ്റിവച്ചു.
Next Story

RELATED STORIES

Share it