മമത യശ്വന്ത് സിന്‍ഹയെയും ശത്രുഘ്‌നന്‍ സിന്‍ഹയെയും കണ്ടു

ന്യൂഡല്‍ഹി: ബിജെപിയില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്‌നന്‍ സിന്‍ഹയുമായും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തി.
നടക്കാനിരിക്കുന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എല്ലാ പ്രാദേശിക കക്ഷികളെയും മോദി സര്‍ക്കാരിനെതിരേ ഒന്നിപ്പിക്കാനുള്ള മമതയുടെ ശ്രമത്തെ രണ്ടു നേതാക്കളും അഭിനന്ദിച്ചു. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയുമായും ബിജെപിയുടെ ചില സഖ്യകക്ഷി നേതാക്കളുമായും മമത ചര്‍ച്ച നടത്തിയിട്ടുണ്ട്.
എല്ലാ സംസ്ഥാനത്തും ബിജെപിക്കെതിരേ ഒറ്റ സ്ഥാനാര്‍ഥി എന്ന മമതയുടെ സിദ്ധാന്തം ശരിയായ വഴിയാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഷൂരി പറഞ്ഞു.
അതേസമയം, ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയെ കണ്ട മമതാ ബാനര്‍ജി ബിജെപിയെ സംയുക്തമായി പ്രതിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്നു മാധ്യമങ്ങളോട് സംസാരിച്ച  മമത തങ്ങള്‍ രാഷ്ടീയം ചര്‍ച്ച ചെയ്തതായും പ്രതികരിച്ചു.
Next Story

RELATED STORIES

Share it