മമത ബാനര്‍ജി പത്രിക സമര്‍പ്പിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ബബാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പ്രതിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണു മമത പത്രികാ സമര്‍പ്പണത്തിനു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിലെത്തിയത്.
ഉച്ചയ്ക്കു ശേഷം മറ്റു സ്ഥാനാര്‍ഥികളും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദീപ്ദാസ് മുന്‍ഷി, ബിജെപി സ്ഥാനാര്‍ഥിയും സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവുമായ ചന്ദ്രകുമാര്‍ ബോസ് എന്നിവരും പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it