മമതയുടെ സത്യപ്രതിജ്ഞ ഇന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബഹിഷ്‌കരണമെന്നുമാണു പ്രതിപക്ഷത്തിന്റെ വിശദീകരണം. എന്നാല്‍ ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ ചില കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it