Pravasi

മന്‍സൂറ അല്‍മീറ ബ്രാഞ്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും



ദോഹ: ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്ന മന്‍സൂറയിലെ അല്‍മീറ ബ്രാഞ്ച് റമദാനില്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം പരിസര വാസികള്‍ക്ക് വലിയ ആശ്വാസമായി. വൈകി ജോലി കഴിഞ്ഞെത്തുന്ന ജീവനക്കാര്‍ അല്‍മീറയുടെ തീരുമാനത്തെ പ്രശംസിച്ചു. പരിസര പ്രദേശങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സിലെയും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെയും നിരവധി ജീവനക്കാര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പലരും രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞെത്തുന്നവരാണ്. ചുരുങ്ങിയത് റമദാനിലെങ്കിലും മുഴു സമയം തുറന്നു പ്രവര്‍ത്തിക്കാനുള്ള അല്‍മീറയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായ ഹാമിദ് അബ്ബാസ് പറഞ്ഞു. റമദാനില്‍ നിരവധി ഡിസ്‌കൗണ്ട് ഓഫറുകള്‍ ഉള്ളതിനാല്‍ അല്‍മീറ തേടി നിരവധി പേര്‍ എത്തുന്നുണ്ട്. കഴിഞ്ഞ റമദാനില്‍ വൈകിയെത്തിയാല്‍ പ്രാദേശിക ഗ്രോസറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അല്‍മീറയുടെ തീരുമാനം ഡിസ്‌കൗണ്ടില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായെന്ന് അദ്ദേഹം വ്യക്തമാക്കി. മന്‍സൂറ ബ്രാഞ്ച് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍മീറയുടെ തീരുമാനം ഇപ്പോഴും പലരും അറിയില്ലെന്ന് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. ഈയാഴ്ച ആദ്യമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. അതു കൊണ്ട് തന്നെ രാത്രി വൈകി ഇപ്പോള്‍ കുറച്ചു പേര്‍ മാത്രമാണ് എത്തുന്നത്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് കരുതുന്നത്. റമദാന്റെ തുടക്കത്തില്‍ ഈ ബ്രാഞ്ചില്‍ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ നിലയിലായി. ഇനി നോമ്പ് പകുതിക്കു ശേഷം തിരക്കു കൂടും. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനുള്ള അല്‍മീറയുടെ തീരുമാനം സമീപത്തുള്ള റസ്റ്റൊറന്റ് ഉടമകള്‍ക്കും അനുഗ്രഹമാണ്. സമീപത്തുള്ള ജനപ്രിയ ഇന്ത്യന്‍ റസ്റ്റൊറന്റായ ബോംബെ ചൗപട്ടി രാത്രി 2 മണി വരെ സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it