Kottayam Local

മന്നംട്രോഫി കലാ-കായികമേള : ചാത്തന്നൂരും പന്തളവും ജേതാക്കള്‍



ചങ്ങനാശ്ശേരി: പെരുന്ന എന്‍എസ്എസ് ഹൈസ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ രണ്ടു ദിവസമായി നടന്നുവന്നിരുന്ന  38ാമത് മന്നം ട്രോഫി കലാകായിക മേളയില്‍ ഹൈസ്‌കൂള്‍,യുപി വിഭാഗത്തില്‍  258 പോയിന്റോടെ ഗേള്‍സ് ഹൈസ്‌കൂള്‍ പന്തളവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 185 പോയിന്റോടെ ചാത്തന്നൂരും മന്നംട്രോഫി കരസ്ഥമാക്കി. വിജയികള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അവാര്‍ഡുകള്‍  വിതരണം ചെയ്തു. ചടങ്ങില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. സി രവീന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ സി ഹരികുമാര്‍ സംസാരിച്ചു. വിജയികള്‍ക്കു ലഭിച്ച പോയിന്റു വിവരം: ഹൈസ്‌കൂള്‍ വിഭാഗം; ജിഎസ്എസ് പന്തളം(258) ബിഎച്ച്എസ് പെരുന്ന(236), ഇഎംയുപിഎസ് പന്തളം(198). ഹയര്‍സെക്കന്‍ഡറി വിഭാഗം:  എച്ച്എസ്എസ് ചാത്തന്നൂര്‍(185), എച്ച്എസ്എസ് പെരുന്ന(133), എച്ച്എസ്എസ് കറുകച്ചാല്‍(123). എല്‍പി വിഭാഗം: ഇഎംയുപിഎസ് പന്തളം(82), എംഎംആര്‍എച്ച്എസ് നിറമണ്‍കര(58).
Next Story

RELATED STORIES

Share it