Cricket

മന്ദാന അടിച്ചു തകര്‍ത്തു, ഗോസാമി എറിഞ്ഞിട്ടു; ഇന്ത്യന്‍ പെണ്‍പടയ്ക്ക് ആവേശ ജയം

മന്ദാന അടിച്ചു തകര്‍ത്തു, ഗോസാമി എറിഞ്ഞിട്ടു; ഇന്ത്യന്‍ പെണ്‍പടയ്ക്ക് ആവേശ ജയം
X


കിംബെര്‍ളി: ഐസിസി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കയെ 88 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍കരുത്ത് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 43.2 ഓവറില്‍ 125 റണ്‍സില്‍ അവസാനിച്ചു.നാല് വിക്കറ്റ് വീഴ്ത്തിയ ജുലാന്‍ ഗോസാമി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശിഖ പാണ്ഡെ എന്നിവരുടെ ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ സ്മൃതി മന്ദാനയുടെ (84) അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പൂനം റൗത്ത് (19) പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ക്യാപ്റ്റന്‍ മിഥാലി രാജു (45) മന്ദാനയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിനോട് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ വാന്‍ നിക്കറിക് (41) ടോപ് സ്‌കോററായി. സ്മൃതി മന്ദാനയാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it