മന്ത്രി ശിവകുമാറിന് എതിരേ ഇഡി കേസ്

ന്യൂഡല്‍ഹി: കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറിനും മറ്റു ചിലര്‍ക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്തു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍ ആരോപിച്ച് ആദായ നികുതി വകുപ്പ് എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി കേസ്. ഡല്‍ഹിയിലെ കര്‍ണാടക ഭവന്‍ ജീവനക്കാരന്‍ ഹനുമന്തയ്യ, സചിന്‍ നാരായണ്‍, ആഞ്ജനേയ ഹനുമന്തയ്യ, എന്‍ രാജേന്ദ്ര എന്നിവരാണ് മറ്റു പ്രതികള്‍.
Next Story

RELATED STORIES

Share it