മന്ത്രി രാജുവിന്റ വാഹനം തടഞ്ഞ കന്യാസ്ത്രീയുടെ വീഡിയോ വൈറല്‍
BY sruthi srt22 July 2018 6:59 AM GMT
X
sruthi srt22 July 2018 6:59 AM GMT
ഷോളയൂര്‍: കാട്ടാന ശല്യം രൂക്ഷമായ ഷോളയൂരിലെ ദുരിത ജീവിതത്തെ കുറിച്ച് പറയാന്‍ മന്ത്രി രാജുവിന്റ വാഹനം തടഞ്ഞ കന്യാസ്ത്രീയുടെ വീഡിയോ വൈറല്‍. ക്ഷീരകര്‍ഷകസംഗമം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ റിന്‍സിയാണ് തടഞ്ഞത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു തവണയാണ് കോണ്‍വെന്റ് പ്രദേശത്ത് കാട്ടാനയെത്തിയത്. കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തു. കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.ഇക്കാര്യങ്ങളാണ്സിസ്റ്റര് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
മന്ത്രി പരാതി കേള്‍ക്കാന്‍ കോണ്‍വെന്റിലേക്ക് എത്തുമെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വാക്ക് കേള്‍ക്കാതെയാണ് സിസ്റ്റര്‍ റോഡിലിറങ്ങിയത്.
കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT