palakkad local

മന്ത്രി മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

അഗളി: മോഷ്ടവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന്ന് 18.25 ലക്ഷം രൂപ ധനസഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലന്‍ മധുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം പ്രഖ്യാപിച്ചത്.മധുവിന്റെ ചിണ്ടക്കിയിലുള്ള വീട്ടിലെത്തി മാതാവിനേയും സഹോദരിമാരേയും ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10ലക്ഷം  മധുവിന്റെ മാതാവായ മല്ലിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്രയും വേഗത്തില്‍ സര്‍ക്കര്‍ നിക്ഷേപിക്കും.
എസ്‌സി-എസ്ടി ആക്ട് പ്രകാരം എട്ടേകാല്‍ ലക്ഷം രൂപയില്‍ നാലേകാല്‍ ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ മധുവിന്റെ മാതവായ മല്ലിയുടെ പക്കല്‍ മന്ത്രി നേരിട്ട് ഏല്‍പ്പിച്ചു. ബാക്കി തുക മൂന്നുമാസത്തിനുള്ളില്‍ മല്ലിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മധുവിന്റെ സഹോദരിമാര്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കേരളത്തില്‍ ആദ്യമായിട്ടണ് ഇത്തരത്തില്‍ ഒരു കൊലപാതകത്തിന്ന് തെളിവുണ്ടായി നാല്‍പ്പത്തിയെട്ട് മണിക്കുറിനുള്ളില്‍ മുഴുവന്‍ പ്രതികളേയും പിടികൂടുന്നത്. മധുവിന്റെ കൊലപതകത്തില്‍ കൂട്ടുനിന്ന പതിനാറ് പ്രതികളേയും പിടികൂടുകയും കഠിനമായ ശിക്ഷകള്‍ ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വടക്കേ ഇന്ത്യയില്‍ മാത്രം കാണുന്ന പ്രവണതയാണ് ആദിവാസി-ദലിത് പീഡനം.
എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായല്‍ മുളയില്‍ തന്നെ നുള്ളിക്കളയും. വന സംരക്ഷണം മാത്രമല്ല വനത്തില്‍ ജീവിക്കുന്ന വനവാസികളെ കൂടി സംരക്ഷിക്കാന്‍ ബാധ്യസ്ഥരണ് വനപാലകര്‍. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുറ്റമറ്റ രീതിയില്‍ മൃതശരീരം പോസ്റ്റ്മാര്‍ട്ടം നടത്തി വേഗത്തില്‍ റിപോര്‍ട്ട് ലഭിച്ച് പ്രതികളെ പിടികൂടാന്‍ പറ്റിയത്. പ്രതികളെ പിടികൂടാന്‍ പോലിസ് സേന കാണിച്ച ആത്മാര്‍ത്ഥത പ്രശംസനീയമാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
അട്ടപ്പാടിയില്‍ മുടങ്ങി കിടക്കുന്ന മുഴുവന്‍ സമൂഹ അടുക്കളകളും പ്രവൃത്തികമാക്കന്‍ വേണ്ട നിര്‍ദേശം ജില്ല കലക്്ടര്‍ക്ക് മന്ത്രി  നല്‍കി. ചിണ്ടക്കിയിലേക്കുള്ള റോഡ് പണി വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. മന്ത്രിയോടോപ്പം പാലക്കാട് ജില്ല കലക്ടര്‍ ഡോ.പി സുരേഷ് ബാബു, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക്ക്  ജോര്‍ജ്, പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍, അട്ടപ്പാടിയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ മധുവിന്റെ വീട്ടില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it