kasaragod local

മന്ത്രി മണിക്കും കുടുംബത്തിനും എതിരേ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കും



കാഞ്ഞങ്ങാട്: മന്ത്രി എം എം മണിയും കുടുംബവും അനധികൃതമായി കൈവശം വച്ച ഭൂമി കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് വിജിലന്‍സിനെ സമീപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂന്നാര്‍ കൈയ്യേറ്റത്തിലെ ഒന്നാം പ്രതി മന്ത്രി മണിയാണ്. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മന്ത്രിയുടെ സഹോരനാണ് ഏറ്റവും കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. അന്യായമായി ആരൊക്കെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ അതൊക്കെയും തിരിച്ചു പിടിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മന്ത്രിയായി തുടരുന്ന മണിയെ വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരം കൊണ്ട് നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംസ്ഥാനത്തെ പതിനൊന്ന് മാസത്തെ ഭരണം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സാജിദ് മൗവ്വല്‍, നൗഷാദ് ബ്ലാത്തുര്‍, ശ്രീജിത്ത് മാടക്കല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it