Alappuzha local

മന്ത്രി പദവിയില്ല; ജലവിഭവ വകുപ്പുമില്ല: തോമസ് ചാണ്ടിക്ക് ഇരട്ടപ്രഹരം

ആലപ്പുഴ: പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയ്ക്ക് മന്ത്രി പദവിയുമില്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍ സിപിക്കു ജലവിഭവവകുപ്പുമില്ല. കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നു ശക്തമായ മല്‍സരത്തിലൂടെ നിയമസഭയിലെത്തിയ തോമസ് ചാണ്ടി ഇക്കുറി തനിക്ക് മന്ത്രിപദവി ലഭിക്കുമെന്നു ഉറച്ചു വിശ്വസിച്ചിരുന്നു.
നാമനിര്‍ദേ ശപത്രിക നല്‍കുന്നതിനുമുമ്പു തന്നെ 'താ ന്‍ എട്ടരമണിക്ക് ജയിക്കുമെന്നും ആരുമന്ത്രിയായാലും താന്‍ ജലവിഭവവകുപ്പ് ഭരിക്കുമെന്നും' തോമസ് ചാണ്ടി മാധ്യമങ്ങളോട് തുറന്നടിച്ചത് വിവാദമായിരുന്നു. രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടും കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനായില്ല.
എന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനാണ് താന്‍ ഇക്കുറി ജലവിഭവ മന്ത്രിയാകുമെന്നും അതോടെ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ മന്ത്രി സഭാ രൂപീകരണസമയത്ത് എന്‍സിപിയില്‍ മന്ത്രിപദത്തിനായി തര്‍ക്കമുണ്ടാവുകയും വിഷയം കേന്ദ്ര നേതാക്കള്‍ക്ക് വിടുകയും ചെയ്തു.
ഒടുവില്‍ പാര്‍ട്ടിയിലെ മറ്റൊരു നേതാവായ എ കെ ശശീന്ദ്രനും മന്ത്രിപദവിയിലേക്ക് നറുക്കുവീഴുകയായിരുന്നു. വകുപ്പ് വിഭജനം വന്നപ്പോഴാകട്ടെ തോമസ് ചാണ്ടി കരുതിയതിനു വിപരീതമായി ജലവിഭവവകുപ്പ് ജനതാദളിനു ലഭിക്കുകയും എന്‍സിപി ഗതാഗതം ഏറ്റെടുക്കുകയും ചെയ്തു.
രണ്ടരവര്‍ഷത്തിനുശേഷം എ കെ ശശീന്ദ്രനുപകരം തോമസ് ചാണ്ടി മന്ത്രിയാകുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ എന്‍.സി.പി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it