kannur local

മന്ത്രി കെ സി ജോസഫിനെതിരേ വീണ്ടും വ്യാപക പോസ്റ്റര്‍

ഇരിക്കൂര്‍: എട്ടാം തവണയും ഇരിക്കൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാനിറങ്ങുന്ന കെ സി ജോസഫിനെതിരേ വീണ്ടും വ്യാപക പോസ്റ്റര്‍. ഏതാനും ദിവസങ്ങളായി തുടരുന്ന പ്രതിഷേധം എല്ലാ മേഖലകളിലേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. മലയോര, കുടിയേറ്റ മേഖലകളിലും പോസ്റ്റര്‍ പ്രചാരണം വ്യാപിച്ചിരിക്കുകയാണ്.
നടുവില്‍, ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം, ആലക്കോട്, കുട്ടാപറമ്പ്, മണക്കടവ് തുടങ്ങിയ ടൗണുകളിലാണ് ഇന്നലെ പോസ്റ്റര്‍ ഉയര്‍ന്നത്. മന്ത്രി കെ സി ജോസഫിന്റെ തുടര്‍ച്ചയായ സ്ഥാനാര്‍ഥിത്വമാണ് പോസ്റ്ററുകളിലെ മുഖ്യവിഷയം. 1982 മുതല്‍ 35 വര്‍ഷം ഇരിക്കൂറിന്റെ എംഎല്‍എയായ കെ സി ജോസഫ് ഇനിയെങ്കിലും പുതുമുഖങ്ങള്‍ക്ക് വഴി മാറി കൊടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ആലക്കോട്-നടുവില്‍, ഉദയഗിരി, കാര്‍ത്തികപുരം ടൗണുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പരസ്യപ്പെടുത്തി ഉയര്‍ത്തിയ ബോര്‍ഡുകളില്‍ വരെ കെ സി ജോസഫിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഫഌക്‌സ് ബോര്‍ഡുകളിലെ കെ സി ജോസഫിന്റെ മുഖത്തും പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടിയേയോ കോ ണ്‍ഗ്രസിനേയോ അധിക്ഷേപിക്കാതെ കെ സി ജോസഫിനെ മാത്രമാണ് ഉന്നം വച്ചിട്ടുള്ളത്. ഏതെങ്കിലും പ്രത്യേകം സംഘടനകളേ വ്യക്തികളുടെയോ പേരോ ചിഹ്നങ്ങളോ സൂചകളോ ഇല്ലാതെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it