Dont Miss

മന്ത്രി കെടി ജലീലിന്റെ നടപടിക്കെതിരേ സിപിഎം

മന്ത്രി കെടി ജലീലിന്റെ നടപടിക്കെതിരേ  സിപിഎം
X
kt jaleel minister

എടപ്പാള്‍: എടപ്പാള്‍ ആസ്ഥാനമാക്കിക്കൊണ്ട് പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍ കൈകൊണ്ട നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി സിപിഎം ഏരിയ കമ്മിറ്റി. എടപ്പാളിലെ പാര്‍ട്ടി ഘടകങ്ങളെയോ ഏരിയ നേതാക്കളെയോ അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം വട്ടംകുളത്ത് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.
[related]എടപ്പാളില്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുകയെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എന്നാല്‍, ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഇതിനായുള്ള നടപടികള്‍ കൈകൊണ്ടതും സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഉന്നത പോലിസുദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതും മാധ്യമങ്ങളിലൂടെ മാത്രമാണ് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞത്.
പാര്‍ട്ടിയുടെ മുഖപത്രത്തിനു പോലും ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കാന്‍ മന്ത്രി തയ്യാറാവാതിരുന്നത് പാര്‍ട്ടിയോടുള്ള തികഞ്ഞ അവഗണനയാെണന്നു ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചതായറിയുന്നു.
കണ്ടനകത്തെ കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക്ഷോപ്പിനോടനുബന്ധിച്ചു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ അധീനതയിലുള്ള സ്ഥലത്ത് പോലിസ് സ്‌റ്റേഷന് കെട്ടിടം നിര്‍മിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമെന്നറിയുന്നു. ഇതിനായി പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയുമുണ്ടായി.
കോര്‍പറേഷനില്‍ നിന്നു ഇതിനായുള്ള ഭൂമി വിട്ടുകിട്ടുന്നതിനെപറ്റി ആലോചിക്കാന്‍ അഭ്യന്തര വകുപ്പ് നീക്കങ്ങള്‍ നടത്തുമെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
മന്ത്രി കെ ടി ജലീല്‍ നേരത്തെ തവനൂരിന്റെ എംഎല്‍എയായിരുന്നപ്പോഴും പാര്‍ട്ടിയോട് ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ ൈകകൊണ്ടിരുന്നത് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങളില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നതാണ്. ഈ സഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന അഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കളേയോ പാര്‍ട്ടി പത്രത്തേയോ അറിയിക്കാതെ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനെ പാര്‍ട്ടി കമ്മിറ്റി ഗൗരവത്തോടെ കാണുന്നത്.
ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ പ്രതിഷേധം ഈ മണ്ഡലത്തിലെത്തുന്ന മന്ത്രിയെ നേരിട്ടറിയിക്കാന്‍ ഏരിയ നേതാക്കളെ കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it