palakkad local

മന്ത്രി എ കെ ബാലന്റെ വസതിയിലേക്ക് നാളെ പന്തംകൊളുത്തി മാര്‍ച്ച്

പാലക്കാട്: ഇരവാലന്‍ സമുദായത്തില്‍പ്പെടുന്നവര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിന്റെ അനാസ്ഥതയ്‌ക്കെതിരെ കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫിസിന്റെ മുന്നില്‍ നടത്തി വരുന്ന സമരം 100 ദിവസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇരവാലന്‍ സമുദായ സമര ഐക്യദാര്‍ഢ്യ സമിതി 25ന് മന്ത്രി എ കെ ബാലന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്ത് നിന്ന് രാവിലെ 11ന് പന്തംകൊളുത്തി മാര്‍ച്ച് നടത്തും.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ മുഖ്യപ്രഭാഷണം നടത്തും. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് സക്കീര്‍ ഹുസയ്ന്‍ അധ്യക്ഷത വഹിക്കും.
സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി കെ വാസുദേവന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, പി കെ വേണു തുടങ്ങിയവര്‍ പങ്കെടുക്കും.
ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 27നാണ് കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫിസിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സമര സമിതി ജനറല്‍ കണ്‍വീനര്‍ കെ വാസുദേവന്‍, ചെയര്‍മാന്‍ എസ് സക്കീര്‍ ഹുസയ്ന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, മണികണ്ഠന്‍ മാത്തൂര് പങ്കെടുത്തു.
Next Story

RELATED STORIES

Share it