Flash News

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ സരിത; മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നല്‍കി

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ സരിത; മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നല്‍കി
X
sarith

[related]

തിരുവനന്തപുരം:   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കൈക്കൂലി നല്‍കിയതായി സരിതാ എസ് നായര്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക ഒരുകോടി 90  ലക്ഷം നല്‍കി.  ഉമ്മന്‍ചാണ്ടിയുടെ സഹായിയായ തോമസ് കുരുവിളയ്ക്കാണ്  ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി പണം നല്‍കിയത്.  നിരവധി തവണ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. -സരിത പറഞ്ഞു.

Aryadan_muhamed_DSC_0271

ടീ സോളാര്‍ കമ്പനി കാര്യം നടത്തിതരാന്‍ മന്ത്രി ആര്യാടന്‍ തന്നോട് രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന വിലപേശലിന് ശേഷം ആര്യാടന് താന്‍ 25 ലക്ഷം നല്‍കിയെന്നു സരിത സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. ആര്യടാന്റെ പി എ കേശവനാണ് തന്നോട് പണം ആവശ്യപ്പെട്ടത്. മന്‍മോഹന്‍ ബംഗ്ലാവിലാണ് കാശ് കൊണ്ടു നല്‍കിയത്. മന്ത്രിക്ക് പണം നല്‍കിയാല്‍ കാര്യം നടക്കുമെന്ന് കേശവന്‍ പറഞ്ഞു. ടീ സോളാറിന്റെ ആവശ്യത്തിനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടിട്ടുണ്ട്.  2011 ജൂണിലാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ആര്യാടനെ കണ്ടത്. കാണാന്‍ സഹായിച്ചത് മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പി എയാണ് . മുഖ്യമന്ത്രി ആര്യാടനോട്  ടീം സോളറാന്റെ നിവേദനം പരിശോധിക്കാന്‍  ഫോണില്‍ വിളിച്ചു പറഞ്ഞു.  മുഖ്യമന്ത്രിയെ വിളിച്ചത് ജോപ്പന്‍ , ജിക്കു, സെലിം രാജ് എന്നിവരുടെ നമ്പറുകളില്‍ നിന്നാണ്. കല്ലട ഇറിഗേഷന്‍ പദ്ധതി സ്ഥലം സന്ദര്‍ശിക്കാന്‍ ആര്യാടന്‍ അനുവാദം വാങ്ങിതന്നു. മുഖ്യമന്ത്രിയാണ് ജോപ്പന്റെ നമ്പര്‍ തന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.
അതിനിടെ സരിതയുടെ ആരോപണം വന്ന സാഹചര്യത്തില്‍  മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it