Pathanamthitta local

മന്ത്രിസഭാ വാര്‍ഷികം: ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം-കലക്ടര്‍

പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമതയോടെ വരും ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.
ഇത് സംബന്ധിച്ച ക്രമീകരങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉദ്ഘാടനം ചെയ്യാവുന്ന പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ വിശദവിവരങ്ങള്‍ നല്‍കിയിരുന്നു. പൂര്‍ത്തീകരിച്ച പദ്ധതികളില്‍ ഉദ്ഘാടന തീയതികള്‍ നിശ്ചയിക്കാത്തവ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ഓഫിസുകളുമായും എംഎല്‍എമാരുമായും ബന്ധപ്പെട്ട് തിയ്യതി നിശ്ചയിച്ച് അറിയിക്കുവാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി ഇന്ന് വൈകീട്ട് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്്ഷനില്‍ നിന്നും നഗരസഭാ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്ന വിളംബര ഘോഷയാത്രയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എസ്പിസി, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ഇതിനോടൊപ്പം പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളത്തില്‍ നാളെ മുതല്‍ 28 വരെ പ്രദര്‍ശന വിപണനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. 22ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ വിവിധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടാവണമെന്നും കലക്ടര്‍ പറഞ്ഞു.
എഡിഎം കെ ദിവാകരന്‍ നായര്‍, തിരുവല്ല ആര്‍ഡിഒ റ്റി കെ വിനീത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസയ്ന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it