Flash News

'മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും'



തൃശൂര്‍: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. വിവരാവകാശം സംബന്ധിച്ച് ഓര്‍ഗ് പീപ്പിള്‍ ഇന്ത്യാ ഫൗണ്ടേഷന്‍ തൃശൂര്‍ ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച വിവരം അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും കൊടുക്കണമെന്നാണ്  വിവരാവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ എടുത്ത് 48 മണിക്കൂറിനകം തന്നെ അത് പ്രസിദ്ധീകരിക്കണം. എന്നാല്‍, ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വിന്‍സന്‍ എം പോള്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ പൊതുനന്മ മുന്‍നിര്‍ത്തി വിവരാവകാശ നിയമം ഉപയോഗിക്കണമെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it