wayanad local

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം; 21 മുതല്‍ വിവിധ പരിപാടികള്‍



കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 21 മുതല്‍ ജൂണ്‍ 5 വരെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം, സെമിനാര്‍, മന്ത്രിയുമായുള്ള മാധ്യമ കൂടിക്കാഴ്ച, സഞ്ചരിക്കുന്ന വീഡിയോ വാള്‍ പ്രദര്‍ശനം, ഡോക്യുമെന്ററി നിര്‍മാണം, ഫോട്ടോ പ്രദര്‍ശനം, ബ്രോഷര്‍ പ്രസിദ്ധീകരണം, പോസ്റ്റര്‍ പ്രചാരണം, മൊബൈല്‍ എക്‌സിബിഷന്‍, ഹോര്‍ഡിഗുകള്‍ സ്ഥാപിക്കല്‍, വിദ്യാര്‍ഥികള്‍ക്ക് മല്‍സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് 21ന് കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നാടിന് സമര്‍പ്പിക്കും. 14 ഏക്കറില്‍ 7.21 കോടി രൂപ ചെലവിവാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആംഫി തിയ്യറ്റര്‍, റോസ് ഗാ ര്‍ഡന്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍ , പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ആന്റ് സ്‌പൈസ് സ്റ്റാള്‍ ,വാട്ടര്‍ ഫൗണ്ടന്‍,ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, ബാബൂ ഗാര്‍ഡന്‍, ലൈറ്റിങ്, ലാന്റ് സ്‌ക്കേപ്പിങ്, ടോയ്‌ലറ്റ് തുടങ്ങിയ  ഉള്‍പ്പെട്ടതാണ് ഒന്നാം ഘട്ടം. 21 ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി സമര്‍പ്പിച്ചു ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി  മാത്യൂ ടി തോമസ് റോസ് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഒ ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പങ്കെടുക്കും.
Next Story

RELATED STORIES

Share it