Flash News

മന്ത്രിയുടെ ഉത്തരവ് ; അക്രമകാരിയായ ആനയെ പിടികൂടി



തിരുവനന്തപുരം: മണ്ണാര്‍ക്കാട് മേഖലയില്‍ അക്രമം വിതച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അഗളി റെയ്ഞ്ചിലും പരിസരങ്ങളിലും മാസങ്ങളോളം അക്രമം കാണിച്ച ആനയെയാണ് മന്ത്രി അഡ്വ. കെ രാജുവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടത് ഒരേ ആനയുടെ ആക്രമണത്തിലാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. പതിവായി ജനങ്ങളെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത ഈ ആന നിയമസഭയിലും പലതവണ ചര്‍ച്ചാവിഷയമായിരുന്നു. അവസാനമായി കഴിഞ്ഞ മാസം പീലാണ്ടി എന്ന 65കാരന്‍ മരിച്ചതോടെയാണ് എത്രയും വേഗം ആനയെ പിടികൂടാന്‍ മന്ത്രി ഉത്തരവിട്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇന്നലെ രാവിലെ ആന പിടിയിലായത്. ആനയെ കോടനാട്ടെ ആനപരിപാലനകേന്ദ്രത്തിലെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലടച്ചു. ജനങ്ങളുടെ പേടിസ്വപ്‌നമായ ആനയെ പിടികൂടിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it