kannur local

മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിട്ടി കെഎസ്ആര്‍ടിസി

ഇരിട്ടി: മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച കെഎസ്ആര്‍ടിസി ഓപറേറ്റിങ് സെന്റര്‍ അധികൃതരുടെ അവഗണനയേറ്റ് നാശോന്‍മുഖം. എല്ലാ കാര്യത്തിലും മെല്ലപ്പോക്ക് നയം പിന്തുടരുന്ന കെഎസ്ആര്‍ടിസി മലബാറിനെ അവഗണിക്കുന്ന കാര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്്ക്കുന്നത്. ഈ ചിറ്റമ്മനയത്തിന് അടിവരയിടുന്നതാണ് ഇരിട്ടി കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് സെന്റിന്റെ നിലവിലെ അവസ്ഥ.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്താണ് ഓപറേറ്റിങ് സെന്റര്‍ തുടങ്ങിയത്്. ഈ സ്ഥലത്തേക്കുള്ള വഴിയാവട്ടെ റവന്യൂ വകുപ്പിന്റെ അധീനതയിലും. റവന്യൂ വകുപ്പിന്റെ വഴി അനുവദിക്കാന്‍ കഴിയില്ലെന്ന തീരുമാനമാണ് സെന്ററിന് പാരയായത്്.
സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും റവന്യൂഭൂമിയും പഴശി പദ്ധതിഭൂമിയും കൈയേറുമ്പോഴാണ് അതൊന്നും തൊടാതെ നാടിന്റെ വികസനക്കുതിപ്പിന് വകുപ്പ് വിഘാതമായത്. ജില്ലാ കേന്ദ്രങ്ങളിലേക്കും കട്ടപ്പന, കോട്ടയം, ചങ്ങനാശ്ശേരി, മൈസൂര്‍, ബംഗളൂരു, മംഗളൂരു, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലേക്കും ദീര്‍ഘദൂരബസ്സുകള്‍ കടന്നുപോവുന്ന പ്രധാന കേന്ദ്രമാണ് ഇരിട്ടി. ഈ സാഹചര്യത്തിലാണ് ഓപറേറ്റിങ് സെന്റര്‍ അനുവദിച്ചത്. എന്നാല്‍ സ്റ്റേഷന്റെ അവസ്ഥ കണ്ടാല്‍ അവഗണനയുടെ ആഴം ബോധ്യപ്പെടും.
ഇപ്പോഴത്തെ സര്‍ക്കാര്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കിലും പതിവഴിയിലായി. ഇരിട്ടിയില്‍ അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസ് ഉദ്ഘാടനത്തിനെത്തുന്ന ഗതാഗതമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മലയോര ജനത. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ഓപ്പറേറ്ററിങ് സെ ന്റര്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മലയോര ജനതയുടെ യാത്രാക്ലേശത്തിനു ഒരു പരിധി വരെ പരിഹാരമാവും.
Next Story

RELATED STORIES

Share it