മന്ത്രിമാര്‍ ഇന്ത്യാവിരുദ്ധ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നു പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യാവിരുദ്ധ പ്രസ്താവനകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വര്‍ധിക്കാന്‍ പ്രസ്താവനകള്‍ കാരണമാവുന്നതായും അദ്ദേഹം പറഞ്ഞു. ശരീഫുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി നാഷന്‍ ദിനപത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യാ-പാക് ബന്ധത്തില്‍ നവാസ് ശരീഫിന് ശുഭപ്രതീക്ഷയാണുള്ളത്. നല്ല ബന്ധത്തിലൂടെ മേഖലയ്ക്ക് മികച്ച നേട്ടം കൊയ്യാനാവും.
എന്നാല്‍, പാക് അധീന കശ്മീരിനെ പറ്റി മാത്രം ചര്‍ച്ച ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശരീഫ് വ്യക്തമാക്കി. ഇന്ത്യാ ബന്ധം സംബന്ധിച്ച് പാക് പ്രധാനമന്ത്രിയും പട്ടാളനേതൃത്വവും രണ്ടുതട്ടിലാണെന്ന റിപോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രിയും അടുത്ത മാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിക്കക്കിടെ കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it