Flash News

മന്ത്രിക്കെതിരേ സെക്‌സ് ടേപ്പ് ഭീഷണി; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍



ഗാസിയാബാദ്: ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലിസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരായ അന്വേഷണാത്മക റിപോര്‍ട്ട് പുറത്തുവിടാനിരിക്കെ  ഗാസിയാബാദിലെ സ്വവസതിയില്‍ വച്ചായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ 3.30ന് ഇന്ദിരാപുരം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് കുമാറിനെതിരേ സെക്‌സ് ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ വിനോദ് വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗമാണ്. മന്ത്രിയുടെ 100ഓളം സെക്‌സ് ടേപ്പുകള്‍ തന്റെ പക്കലുണ്ടെന്നും പണം നല്‍കിയാല്‍ ഇവ കൈമാറാമെന്നും കാണിച്ചു മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.വര്‍മയുടെ വീട്ടില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ സെക്‌സ് ടേപ്പുകളടങ്ങിയ 500 സിഡികളും ഒരു പെന്‍ഡ്രൈവും 2,00,000 രൂപയും കണ്ടെടുത്തു. റായ്പൂരിലെ ബിജെപി നേതാവ് പ്രകാശ് ബജാജ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരേയുള്ള ലൈംഗികാരോപണങ്ങള്‍ തെളിയിക്കുന്ന സിഡി കൈവശമുണ്ടെന്നു പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രകാശ് ബജാജിന്റെ പരാതി. എന്നാല്‍, കെട്ടിച്ചമച്ചതാണ് ഈ കേസെന്നാണ് വിനോദ് വര്‍മയുടെ വിശദീകരണം. വര്‍മ അമര്‍ ഉജാലയുടെ ഡിജിറ്റല്‍ എഡിറ്ററായും ബിബിസിക്ക് വേണ്ടിയും സേവനമനുഷ്ഠിക്കുന്നുണ്ട്. വര്‍മയെ റായ്പൂര്‍ കോടതിക്കു മുമ്പാകെ ഹാജരാക്കും.  മന്ത്രിയുടെ സെക്‌സ് ടേപ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതിന്റെ വൈരാഗ്യമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് പത്രധര്‍മത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
Next Story

RELATED STORIES

Share it