മന്ത്രിക്കെതിരേ അന്വേഷണം: ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി ഇംറാന്‍ ഹുസയ്‌നെതിരായ കൈക്കൂലി കേസ് സിബിഐക്ക് വിടണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. ബിസിനസുകാരനായ മുഹമ്മദ് ഖാസിം അഭിഭാഷകരായ പ്രമോദ് ദുബേയ്, അമാന്‍ പന്‍വാര്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പ്രതിഭാ റാണി വിശദീകരണം തേടിയത്. ഖാസിമിന്റെ പക്കല്‍നിന്ന് ഇംറാന്‍ ഹുസയ്‌ന്റെ ഓഫിസിലെ ജീവനക്കാരന്‍ 30 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ആരോപണം. ഡല്‍ഹി പോലിസ് മന്ത്രിയെയും മറ്റു പ്രതികളെയും മനപ്പൂര്‍വം രക്ഷിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ആവശ്യം.
Next Story

RELATED STORIES

Share it