മന്ത്രിക്കുവേണ്ടി ശുചീകരണം; ലാത്തൂരില്‍ 10,000 ലിറ്റര്‍ വെള്ളം പാഴാക്കി

മന്ത്രിക്കുവേണ്ടി ശുചീകരണം; ലാത്തൂരില്‍ 10,000 ലിറ്റര്‍ വെള്ളം പാഴാക്കി
X
latur-helipad-ന്യൂഡല്‍ഹി: വരള്‍ച്ചയെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മന്ത്രിയുടെ വരവിനോടനുബന്ധിച്ചു പാഴാക്കിയത് 10,000 ലിറ്റര്‍ വെള്ളം. സംസ്ഥാനത്തെ കൃഷിമന്ത്രി ഏകനാഥ് കഡ്‌സെയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ഹെലിപാഡ് ശുചീകരിക്കുന്നതിനാണ് ഇത്രയധികം വെള്ളം കളഞ്ഞത്. ബെല്‍കുന്ത് വരെ കാറിലെത്തിയ മന്ത്രി 40 മിനിറ്റ് കൂടി സഞ്ചരിച്ചാലെത്തുന്ന ലാത്തൂരിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടുകയായിരുന്നു.
ഈ വേളയിലാണ് വെള്ളം അമിതമായി ഉപയോഗിച്ച് ഹെലിപാഡ് വൃത്തിയാക്കിയത്. ലാത്തൂരിലെ ഒരു കുടുംബത്തിന് 10,000 ലിറ്റര്‍ വെള്ളമാണ് ഒരാഴ്ചത്തെ ഉപയോഗത്തിനു നല്‍കുന്നത്. വെള്ളം പാഴാക്കിയ വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.
ജലക്ഷാമം രൂക്ഷമായ ലാത്തൂരില്‍ തീവണ്ടികളില്‍ പുറത്തുനിന്നു വെള്ളമെത്തിക്കുകയാണ്.
Next Story

RELATED STORIES

Share it