palakkad local

മന്തുരോഗ നിവാരണ സമൂഹ ചികില്‍സ ഇത്തവണ പാലക്കാട് ജില്ലയില്‍ മാത്രം

ആലത്തൂര്‍: മന്തിന് പേരുകേട്ട ആലപ്പുഴ ജില്ലയില്‍ പോലും മന്തുരോഗത്തിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞിട്ടും പാലക്കാട് ജില്ലയില്‍ മന്തുരോഗം നിയന്ത്രണ വിധേയമായില്ല. ഇതര ജില്ലകളില്‍ മന്തുരോഗ ബാധയുള്ള പ്രദേശത്തെ 90 ശതമാനത്തിലേറെ ആളുകള്‍ 2004 ല്‍ ആരംഭിച്ച സമൂഹ ചികില്‍സയില്‍ പങ്കുകാരായി മരുന്നു കഴിച്ചാണ് രോഗ വ്യാപനം തടഞ്ഞത്. പാലക്കാട് ജില്ലയില്‍ ഇത് 60 ശതമാനത്തിനപ്പുറം എത്താത്തതാണ് രോഗവ്യാപനം തടയുന്നതിനു നേരിടുന്ന വെല്ലുവിളി.സംസ്ഥാനത്തെ മറ്റു ജില്ലകള്‍ ലക്ഷ്യം നേടിയതിനാല്‍ ഇത്തവണ പാലക്കാട് മാത്രമാണ് ജില്ല ആകമാനമുള്ള സമൂഹ ചികില്‍സ നടത്തുന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഇതുണ്ടാകും. രണ്ടു ഘട്ടങ്ങളിലായാണ് മരുന്നു വിതരണം.  3 മുതല്‍ 12 വരെ ഒന്നാം ഘട്ടവും 15 മുതല്‍ 27വരെ രണ്ടാം ഘട്ടവും നടക്കും. ജില്ലയില്‍ ആലത്തൂര്‍ പട്ടണത്തിലാണ് മന്തു രോഗബാധ കൂടുതല്‍ കണ്ടെത്തിയത്. ടൗണിനു സമീപത്തെ വെങ്ങന്നൂര്‍, വാനൂര്‍, പൊട്ടിമട, പൊരുവത്തക്കാട് പ്രദേശങ്ങളിലുമുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് രോഗ ബാധസ്ഥിതീകരിച്ചെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. പൊതുവേ വെള്ളം കെട്ടി നില്‍ക്കുന്ന കായല്‍ പ്രദേശങ്ങളിലാണ് മന്തുരോഗം കണ്ടുവരുന്നത്.കായല്‍ ഇല്ലാത്ത ആലത്തൂ ര്‍ പ്രദേശത്ത് രോഗ ബാധയുടെ കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പഠനം നടത്തിയിരുന്നു. മലിന ജലം കെട്ടി നില്‍ക്കുന്ന അഴുക്കുചാലുക ള്‍, ഉപയോഗിക്കാതെ കിടക്കുന്ന കുളങ്ങള്‍, വേനലില്‍ ഒഴുക്കു നിലച്ച് വെള്ളം കെട്ടി നില്‍ക്കുന്ന ജലസ്രോതസുകള്‍ എന്നിവയാണ് മന്തുരോഗം പരത്തുന്ന കൊതുകള്‍ക്ക് ഈറ്റില്ലമാകുന്നത്.
Next Story

RELATED STORIES

Share it