മനോഹര്‍ പരീക്കര്‍ക്ക് അര്‍ബുദമെന്ന് ഗോവ സര്‍ക്കാര്‍

പനാജി: ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസില്‍ അര്‍ബുദമാണെന്നു സ്ഥിരീകരിച്ച് ഗോവ സര്‍ക്കാര്‍. പരീക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് അസുഖകാര്യം അറിയിച്ചത്. ഫെബ്രുവരി 16നാണ് പരീക്കറെ വയറുവേദനയും ഭക്ഷ്യവിഷബാധയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയിലായതിനുശേഷം പൊതുചടങ്ങുകളില്‍ പരീക്കര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി രോഗബാധിതനാണോ, ഭരണം നടത്താനുള്ള ആരോഗ്യമുണ്ടോ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിജസ്ഥിതി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it