മനോരമ ദേവിയുടെ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി

ഗയ: വിദ്യാര്‍ഥിയായ ആദിത്യ സച്‌ദേവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടകേസിലെ മുഖ്യപ്രതി റോക്കി യാദവിന്റെ പിതാവും ജെഡിയു നിയമസഭാംഗവുമായിരുന്ന മനോരമ ദേവിയുടെ ഭര്‍ത്താവുമായ ബിന്ദേശ്വരി പ്രസാദവ് യാദവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിന്ദേശ്വരി പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തത് കൊലപാതകം നടത്തിയതിനല്ലെന്നും തെളിവുനശിപ്പിച്ചതിനാണെന്നുമുള്ള യാദവിന്റെ അഭിഭാഷകരുടെ വാദം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓം സാഗര്‍ തള്ളി.
തന്റെ വാഹനം മറികടന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് റോക്കി യാദവ് ആദിത്യ സച്‌ദേവ എന്ന വിദ്യാര്‍ഥിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിന്ദേശ്വരി പ്രസാദ് യാദവ് അദ്ദേഹത്തിന്റെ ഭാര്യ മനോരമദേവി, അംഗരക്ഷകന്‍ രാജേഷ് കുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it