മനോരമ ദേവിയുടെ ജാമ്യാപേക്ഷ തള്ളി

ഗയ: വസതിയില്‍ മദ്യം കണ്ടെത്തിയ കേസില്‍ ജെഡിയു ബിഹാര്‍ നിയമസഭാംഗവും ആദിത്യ സച്ച്‌ദേവ് വധക്കേസ് പ്രതി റോക്കി യാദവിന്റെ മാതാവുമായ മനോരമ ദേവിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസ് ഡയറിയും ജാമ്യഹരജിയിലെ നടപടികളും ഹാജരാക്കാന്‍ 24ന് ജഡ്ജി സാജല്‍ മണ്ഡല്‍വാര്‍ ഉത്തരവിട്ടിരുന്നു. താന്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നതിനായിരുന്നു മറ്റൊരു കാറിലെ യാത്രക്കാരനും 12ാം ക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്യാ സച്ച്‌ദേവിനെ എംഎല്‍എയുടെ മകന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. റോക്കിയെത്തേടി മനോരമ ദേവിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണു മദ്യം പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it