Flash News

മനോജ് തിവാരിയുടെ വസതിയിലെ അക്രമം : അഞ്ചുപേര്‍ കൂടി അറസ്റ്റില്‍



ന്യൂഡല്‍ഹി: ബിജെപി എംപി മനോജ് തിവാരിയുടെ വസതിയില്‍ അതിക്രമിച്ച് കടന്ന് അദ്ദേഹത്തിന്റെ ജീവനക്കാരെ ആക്രമിച്ച കേസില്‍ അഞ്ചുപേരെ കൂടി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുകള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. കേസില്‍ സഹോദരങ്ങളായ ജയ്കുമാര്‍, ജസ്വന്ത് എന്നിവരെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സഹോദരന്‍മാര്‍ സഞ്ചരിച്ച വാഹനം എംപിയുടെ ജീവനക്കാരന്‍ ഓടിച്ച വാഹനത്തില്‍ ഇടിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. വാക്കേറ്റത്തെ തുടര്‍ന്നു സഹോദരന്‍മാര്‍ കൂട്ടുകാരെ വിളിച്ചുവരുത്തി. സായുധരായി എത്തിയ അവര്‍ തിവാരിയുടെ വസതിയില്‍ കടന്ന് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it