മനു കള്ളിക്കാടിന് നാലാമത് ലിംകാ ബുക്ക് ഓഫ് റെക്കോഡ്

മലപ്പുറം: പ്രശസ്ത കൊളാഷ് ചിത്രകാരനായ മനു കള്ളിക്കാടിന് നാലാമത് ലിംകാ ബുക്ക് റെക്കോഡ്. ബ്രഷും പെയിന്റും ഉപയോഗിക്കാതെ 125ത100 സെമീ വലുപ്പത്തില്‍ കൈവിരലുകള്‍ കൊണ്ട് കീറിയൊട്ടിച്ച എം ടി വാസുദേവന്‍ നായരുടെ ബയോഗ്രഫിക്കല്‍ കൊളാഷ് ചിത്രം രചിച്ചുകൊണ്ടാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്. 2015ല്‍ കൊച്ചിയില്‍ നടന്ന ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ മലയാള എഡിഷന്‍ പ്രകാശന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ലിംക സീനിയര്‍ എഡിറ്റര്‍ വിജയ് ഘോഷിന്റേയും സാന്നിധ്യത്തില്‍ ഈ കൊളാഷ് അനാവരണം ചെയ്തത് എംടിയായിരുന്നു. 2016 എഡിഷനില്‍ പെയിന്റിങ് സെക്ഷനിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2007ലും കവിതകളുടെ ദൃശ്യാവിഷ്‌കാരത്തിന് 2010ലും മനു റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്. 2013ല്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്വന്തം ചിത്രം അനാവരണം ചെയ്ത കരീനാ കപൂര്‍ മൂന്നാമത്തെ റെക്കോഡ് മനുവിന് നേരിട്ടു നല്‍കുകയായിരുന്നു. തേജസ് ദൈ്വവാരികയില്‍ ചിത്രകാരനായ മനു തിരുവനന്തപുരം കള്ളിക്കാട് സ്വദേശിയാണ്. മലപ്പുറം തിരുവാലിയിലാണ് താമസം.
Next Story

RELATED STORIES

Share it