മനുസ്മൃതി പകര്‍പ്പ് കത്തിക്കല്‍; എടിആര്‍ സമര്‍പ്പിക്കാന്‍ പോലിസിന് കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ മനുസ്മൃതിയുടെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവ് കനയ്യകുമാറിനും മറ്റുമെതിരേ എന്തു നടപടി സ്വീകരിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് (എടിആര്‍) ഹാജരാക്കാന്‍ പോലിസ് ഡല്‍ഹി കോടതി നിര്‍ദേശം.
കാംപസില്‍ ബ്രാഹ്മണവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും പുരാതന ഗ്രന്ഥമായ മനുസ്മൃതി കത്തിക്കുകയും ചെയ്ത കനയ്യകുമാറിനും മറ്റു വിദ്യാര്‍ഥികള്‍ക്കുമെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. കേസ് വാദംകേള്‍ക്കല്‍ ജൂണ്‍ ഒന്നിലേക്കു മാറ്റി. അജയ് ഗൗതം എന്നയാളാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. കനയ്യകുമാറും ഉമര്‍ ഖാലിദും മറ്റും ബ്രാഹ്മണവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് യൂട്യൂബില്‍ ലഭ്യമാണ്. പ്രതിഷേധത്തിനിടെ മനുസ്മൃതി അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇവ നിയമവിരുദ്ധ മാണെന്നും ഹരജിക്കാരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it